നേപ്പാളിൽ എട്ട് മലയാളികളെ മരിച്ച നിലയിൽ ഹോട്ടൽമുറിയിൽ നിന്നും കണ്ടെത്തി

കാഠ്‌മണ്ടു| അഭിറാം മനോഹർ| Last Updated: ചൊവ്വ, 21 ജനുവരി 2020 (13:50 IST)
കാഠ്‌മണ്ടു: നേപ്പാളിൽ എട്ട് മലയാളികളെ മുറിക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇവർ ശ്വാസം മുട്ടിയായിരിക്കാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിനോദസഞ്ചാരത്തിനായി നേപ്പാളിലെത്തിയതായി സംശയിക്കുന്ന ഇവരെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ദമനിലെ റിസോർട്ട് മുറിയിൽ നിന്നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തണുപ്പകറ്റാനായി ഇവർ മുറിയിലെ ഉപയോഗിച്ചിരുന്നു. ഇതിനേ തുടർന്ന് ശ്വാസം മുട്ടിമരിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :