1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

പാലക്കാട് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിലായി

Palakkad
പാലക്കാട് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിലായി. കടമ്പഴിപ്പുറം സ്വദേശിനി ശാന്തകുമാരിയാണ് അറസ്റ്റിലായത്. ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നാലെ ശാന്തകുമാരി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
 
ഭര്‍ത്താവ് പ്രഭാകരനെ മുണ്ട് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്.  പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രഭാകരന്‍ നായരുടെ കഴുത്തില്‍ പാട് കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.
About Writer
സിആര്‍ രവിചന്ദ്രന്‍