ഇ ബുള്‍ ജെറ്റ് സഹോദന്മാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (14:07 IST)
ഇ ബുള്‍ ജെറ്റ് സഹോദന്മാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കഞ്ചാവ് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പുറത്തുവിട്ടാല്‍ തെറ്റായ സന്ദേശമാകും നല്‍കുന്നതെന്നും പൊലീസ് കോടതിയില്‍ വാദിച്ചു. എന്നാല്‍ തങ്ങളെ മനഃപൂര്‍വം പൊലീസ് കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സഹോദരന്മാര്‍ ആരോപിക്കുന്നത്.

യുട്യൂബില്‍ പങ്കുവച്ച വീഡിയോയിലാണ് സഹോദന്മാര്‍ ഇക്കാര്യം പറഞ്ഞത്. വികാരപരമായി പ്രതികരിച്ചതില്‍ പിടിച്ചാണ് തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :