1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bineesh kodiyeri Bail application

കോടിയേരിയുടെ രോഗം ഗുരുതരം, മകനെന്ന നിലയിൽ തന്റെ സാമിപ്യം ആവശ്യമെന്ന് ബിനീഷ്, ജാമ്യം തേടി കോടതിയിൽ

കോടിയേരി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യേപേക്ഷ ഹൈക്കോടതി ഈ മാസം 22ന് വീൻടും പരിഗണിക്കും. ചൊവ്വാഴ്ച്ചയാണ് കേസിൽ ഹൈക്കോടതി വാദം കേട്ടത്. ബിനീഷിനുവേണ്ടി അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ ഹാജരായി. വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) എതിര്‍വാദം കോടതി കേള്‍ക്കും.
 
പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടികാണിച്ചാണ് ബിനീഷ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ താനുള്‍പ്പടെയുള്ളവരുടെ സാമീപ്യം ആവശ്യമാണെന്നുമാണ് ജാമ്യാപേക്ഷയിൽ ബിനീഷ് പറയുന്നത്.
 
 കഴിഞ്ഞ ഫെബ്രുവരിയില്‍ ബെംഗളൂരു പ്രത്യേക കോടതി(സെഷൻസ് കോടതി) ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍; ശനി, ഞായര്‍ അവശ്യ സേവനങ്ങള്‍ മാത്രം