ഹെയ്റ്റിയിലുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 1,300 ആയി; രാജ്യത്ത് അടിന്തരാവസ്ഥ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (08:33 IST)
ദീപുരാഷ്ട്രമായ ഹെയ്റ്റിയില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1300 ആയി. 7,2 തീവ്രതയാണ് ഭൂകമ്പത്തിന് രേഖപ്പെടുത്തിയിരുന്നത്. നിലവില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഭൂകമ്പത്തില്‍ നിരവധിപ്പേരെ കാണാതായിട്ടുണ്ട്. 6000ത്തോളം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. അതേസമയം രാജ്യത്ത് ചുഴലിക്കാറ്റിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതുമൂലം ഇന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :