കൊച്ചി:|
Last Updated:
ചൊവ്വ, 15 ജൂലൈ 2014 (10:43 IST)
റെയില്‍വേ ബജറ്റ്ല്‍ കേരളത്തിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയത് ആവശ്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാത്തത് മൂലമാണെന്ന് ഇ ശ്രീധരന്‍
പ്രത്യേകിച്ച് നേട്ടമൊന്നുമില്ലാത്ത കോച്ച് ഫാക്ടറി, വാഗണ്‍ ഫാക്ടറി എന്നീ പതിവ് കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടത്.എന്നാല്‍ കേരളത്തിനാവശ്യം കൂടുതല്‍സബര്‍ബന്‍ ട്രൈനുകളാണെന്നും. നിലവിലെ സിഗ്നല്‍ സംവിധാനത്തില്‍ മാറ്റങ്ങള്‍
വരുത്തിയാല്‍ കൂടുതല്‍ സബര്‍ബന്‍ ട്രെയിനുകള്‍ ഓടിക്കാനാകുമെന്നും.
റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ട്രൈനുകള്‍ ഓടിക്കുകയാണ് വേണ്ടെതെന്നും ശ്രീധരന്‍ പറഞ്ഞു.സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സബര്‍ബന്‍ ട്രൈനുകള്‍ ഓടിക്കാന്‍ സാധിക്കുമെന്നും ശ്രീധരന്‍ കൂട്ടിചേര്‍ത്തു.കേരളത്തിലെ വികസനത്തിന് തടസ്സം ഇവുടുത്തെ തൊഴില്‍ സംസ്കാരമാണെന്നും ലേബര്‍ മാഫിയയും നോക്കുകൂലിയും കേരളത്തിന്റെ ശാപമാണെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു.