മെമ്പര്‍ഷിപ്പെടുത്തില്ല; മുന്‍ എന്‍.ജി.ഒ നേതാവിന്റെ വീട് ഡിവൈ‌എഫ്‌‌ഐ അടിച്ചുതകര്‍ത്തു

കോഴിക്കോട്| VISHNU N L| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (12:46 IST)
മെമ്പെര്‍ഷിപ്പെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മുന്‍ എന്‍‌ജി‌ഒ നേതാവിന്റെ വീടിനു നേരെ ഡി‌വൈ‌എഫ്‌‌ഐ പ്രവര്‍ത്തകരുടെ ആക്രമണം. കക്കോടിയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ എന്‍‌ജി‌ഒ അസോസിയേഷന്റെ മുന്‍ ഭാരവാഹിയായിരുന്ന പിഎം കൃഷ്ണന്റെ വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. എന്‍ജിഒ അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് കൃഷ്ണന്‍.

ഈ സമയത്ത് വീട്ടില്‍ കൃഷ്ണന്റെ ഭര്യയും മക്കളും ഉണ്ടായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ക്കുഇഅയും ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐയില്‍ അംഗത്വമെടുക്കണമെന്ന ആവശ്യം കൃഷ്ണന്റെ മക്കള്‍ നിഷേധിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് വിവരം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായതിനാല്‍ ഇവര്‍ അംഗത്വം എടുക്കില്ല എന്ന് ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകരെ അറിച്ചിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ മുഖം മൂടിയിരുന്നു എന്നാണ് വിവരം. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും വിവരങ്ങളുണ്ട്. എന്നാല്‍ സംഘടനയെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണമെന്ന ഡി‌വൈ‌എഫ്‌ഐ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :