1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Duplicate number plates to avoid AI camera 243 vehicles sacked

എ.ഐ ക്യാമറയെ കബളിപ്പിക്കാൻ നമ്പർ പ്ളേറ്റുകളിൽ കൃതിമം : 243 വാഹനങ്ങൾ പിടിയിൽ

A.I.Camera
കൊല്ലം: സംസ്ഥാന മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയെ കബളിപ്പിക്കാനായി നമ്പർ പ്ളേറ്റുകളിൽ കൃത്രിമം കാണിച്ചു റോഡിലിറങ്ങിയ 243 വാഹനങ്ങൾ കൊല്ലം സിറ്റി പോലീസ് പിടികൂടി. വാഹന നമ്പർ തിരിച്ചറിയാത്ത രീതിയിലാക്കിയ ശേഷം ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെ സിറ്റി പോലീസ് മേധാവി മെറിൻ ജോസഫ് നിർദ്ദേശിച്ച പ്രകാരം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് ഇത്രയധികം വാഹനങ്ങൾ പിടികൂടിയത്.
 
നമ്പറുകൾ ചുരണ്ടി മാറ്റിയും മാറ്റം വരുത്തിയും സ്റ്റിക്കറുകൾ പതിപ്പിച്ചും ഉപയോഗിക്കുന്നതിനൊപ്പം ചില വാഹനങ്ങൾ നമ്പർ പ്ളേറ്റുകൾ ഇല്ലാതെയും ഓടി ക്യാമറയെ കബളിപ്പിക്കാൻ ശ്രമിച്ചു. 234 വാഹനങ്ങൾക്കെതിരെ പിഴ ചുമത്തിയതിനൊപ്പം ഒമ്പതു വാഹങ്ങൾ പിടിച്ചെടുത്തു കേസ് ചുമത്തുകയും കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
 
വാഹന രജിസ്‌ട്രേഷൻ നമ്പർ മാറ്റം വരുത്തി ഉപയ്യോഗിക്കുന്നതിനു പതിനായിരം രൂപയാണ് പിഴ. വരും ദിവസങ്ങളിലും സമാനമായ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 
 
അടുത്ത ലേഖനം
വീട്ടമ്മയ്ക്ക് അശ്ളീല സന്ദേശം അയച്ച ഡി.വൈ.എഫ്.ഐ നേതാവിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു