വാഹനപരിശോധന: നിയമ ലംഘനം നടത്തിയ 203 വാഹനങ്ങൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 14 ഫെബ്രുവരി 2022 (17:47 IST)
കൊച്ചി: കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിൽ നിയമ ലംഘനം നടത്തിയ 203 വാഹനങ്ങൾ പിടിയിലായി. ലഹരിമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം വാഹന പരിശോധന തുടങ്ങിയത്.

ലഹരിമരുന്ന് കടത്ത്, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ, വാഹന മോഷ്ടാക്കൾ എന്നിവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു വാഹന പരിശോധന. ഒട്ടാകെ 5150 വാഹനങ്ങളാണ് പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :