കോടികളുടെ ലഹരിക്കടത്ത്: യു.പി.സ്വദേശി റിമാൻഡിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (18:24 IST)
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 44 കോടി രൂപ വിലവരുന്ന ലഹരിമരുന്ന് കടത്തിയ ഉത്തർ പ്രദേശ് സ്വദേശി പിടിയിലായി. യു.പി മുസഫർ നഗർ സ്വദേശി രാജീവ് കുമാറാണ് പിടിയിലായത്. ഇയാളെ മഞ്ചേരി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന മൂന്നര കിലോ കൊക്കെയിൻ, 129 കിലോ ഹെറോയിൻ എന്നിവയുമായി ഇയാൾ ഷാർജ വഴി സൗദി അറേബ്യൻ വിമാനത്തിലാണ് ചൊവ്വാഴ്ച കരിപ്പൂരിൽ വന്നിറങ്ങിയത്. ഇയാളുടെ ഷൂസ്, പേഴ്‌സ്, ബാഗ് എന്നിവിടങ്ങളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഡി.ആർ.ഐ സംഘമാണ് പ്രതിയെ പിടികൂടിയത്.

എന്നാൽ താൻ നിരപരാധിയാണെന്നും ബാഗിൽ ലഹരി മറന്നുള്ള വിവരം അറിയില്ലെന്നുമാണ് ഇയാൾ ഡി.ആർ.ഐ ക്ക് നൽകിയ മൊഴിയിൽ പറയുന്നത്. വിമാനത്താവളത്തിന് പുറത്ത് ഒരാൾ വരുമെന്നും അയാൾക്ക് ഈ ബാഗ് നൽകണമെന്നും പറഞ്ഞു ഒരാളാണ് തന്നുവിട്ടതെന്നും ഇതിനായി വിമാന ടിക്കറ്റ് മാത്രമാണ് തനിക്ക് തന്നതെന്നും പറഞ്ഞു. ജോലിക്കായി ആഫ്രിക്കയിൽ എത്തിയെങ്കിലും ജോലി ലഭിക്കാത്തതിനാൽ തിരികെ വന്നതാണെന്നുമാണ് ഇയാൾ പറയുന്നത്. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :