അരക്കോടി രൂപയുടെ മയക്കു മരുന്ന് പിടിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 14 ഒക്‌ടോബര്‍ 2023 (19:54 IST)
എറണാകുളം : കൊച്ചിയിലെ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിനടുത്ത് നിന്ന് അരക്കോടി രൂപയുടെ എം.ഡി.എം.എ എന്ന മാരക മയക്കു മരുന്ന് പിടിച്ച സംഭവത്തിൽ ഒരു യുവതി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അനാശാസ്യത്തിന്റെ മറവിൽ കോട്ടയം ചിങ്ങവനം മുറ്റത്താട്ട് ചിറയിൽ സൂസിമോളെന്ന തുമ്പിപ്പെണ്ണ്
(24) എന്ന യുവതിയാണ് സംഘത്തിന്റെ തലപ്പത്ത് എന്നാണു സൂചന.

സ്റേഡിയത്തിനടുത്ത് ആഡംബര കാറുകളിൽ പതിവായി പെൺകുട്ടികളെ എത്തിച്ചു നൽകുന്ന ആളാണ് ഇവർ എന്നാണു വിവരം. പിടിയിലായ യുവാക്കളെയും യുവതിയെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

സംസ്ഥാനത്തും പുറത്തുമുള്ള മയക്കു മരുന്ന് റാക്കറ്റുമായി ഇവർക്കുള്ള ബന്ധവും പോലീസ് അന്വേഷിച്ചു വരികയാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :