പുസ്തകത്തിനുള്ളില്‍ മയക്കുമരുന്ന് കടത്ത്: ഒരാള്‍ കൂടി പിടിയില്‍

നെടുമ്പാശേരി| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (15:54 IST)
കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആലുവ സ്വദേശി അന്‍സാറാണ് പിടിയിലായത്. എല്‍എസ്ഡി എന്ന മാരകമായ മയക്കുമരുന്ന് കടത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്.

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. ആലുവ പാനായിക്കുളം തച്ചങ്ങാട്ട് വീട്ടില്‍ സാദ്, ചേരാനെല്ലൂര്‍ സ്വദേശി അമല്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.

കടമക്കുടി സ്വദേശി ഷിജിയുടെ കൈയില്‍ ദുബായിലുള്ള ആലുവ സ്വദേശി സാരംഗിന് കൈമാറുന്നതിന് മയക്കുമരുന്ന് നല്‍കിയത് അമലാണ്. സാരംഗിന് എംബിഎക്ക് പഠിക്കുന്നതിനുള്ള പുസ്തകമാണെന്ന് പറഞ്ഞാണ് അതിനകത്ത് അതിവിദഗ്ധമായി സ്റ്റാമ്പ് രൂപത്തിലുള്ള എല്‍എസ്ഡി ഒളിപ്പിച്ചത്. എന്നാല്‍, സാരംഗിന് പുസ്തകം കൈമാറാന്‍ കഴിയുന്നതിനുമുമ്പായി ഷിജിയെ ദുബായ് കസ്റ്റംസ് പിടികൂടി. ഇയാള്‍ ഇപ്പോള്‍ ദുബായ് ജയിലിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :