തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (12:29 IST)
സംസ്ഥാന സർക്കാരിന് ആറന്മുള വിമാനത്താവള നിർമാണവുമായി സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് മന്ത്രി
തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. വിമാനത്താവളത്തിന് നിയമപരമായ വിലക്കുള്ളതിനാൽ സഹകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതികാനുമതി നിഷേധിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീൽ പോകില്ല. പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പ് പദ്ധതി പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായി റിപ്പോർട്ടില്ലെന്നും തിരുവഞ്ചൂർ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.