കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 ഡിസം‌ബര്‍ 2022 (12:16 IST)
കുമളിക്ക് സമീപം തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. തമിഴ്‌നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെന്‍ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാര്‍ വീണത്. ഒരു കുട്ടിയുള്‍പ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തില്‍ ഇടച്ചപ്പോള്‍ വാനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരന്‍ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരന്‍ പുറത്തേക്ക് തെറിച്ചു വീണതിനാല്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

കേരള-തമിഴ് നാട് അതിത്തിയായ കുമളിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കല്‍ ദേശീയ പാതയിലെ പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. തമിഴ് നാട് പോലീസും ഫയര്‍ ഫോഴസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :