ജനനസമയത്തെ ഗ്രഹനില തള്ളികളയാനാവില്ല, ശബരിമലയിൽ ആചാരം അട്ടിമറിക്കരുത്: ജി സുധാകരൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 നവം‌ബര്‍ 2022 (14:09 IST)
ശബരിമലയിലെ ആചാരം അട്ടിമറിക്കുകയോ മാറ്റിപറയുകയോ വേണ്ടതില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സ്ത്രീകളെ കയറാവുവെന്ന വാദം അംഗീകരിക്കണമെന്ന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ സ്ത്രീകളുടെ പ്രായപരിധി ആരും കുറച്ചിട്ടില്ല. ഇപ്പോഴും ശബരിമലയിലെ പ്രതിഷ്ഠ നിത്യബ്രഹ്മചാരിയാണ് എന്ന സങ്കൽപ്പത്തിൽ വെച്ചിരിക്കുകയാണ്. ഇതെല്ലാം നമ്മൾ ബഹുമാനിച്ച് അംഗീകരിച്ച് പോകുന്ന കാര്യമാണ്. അത് അട്ടിമറിക്കേണ്ടതില്ല.ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമായി തള്ളിക്കളയാനാകില്ലെന്നും ജനനസമയത്തെ സോളാർ സിസ്റ്റം വ്യക്തിയെ സ്വാധീനിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ശബരിമലയിൽ 50 വയസ്സ് കഴിഞ്ഞ സ്ത്രീകളെ കയറാവുവെന്ന് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :