‘എബോള: ആശങ്ക വേണ്ട’

തിരുവനന്തപുരം| Last Modified തിങ്കള്‍, 11 ഓഗസ്റ്റ് 2014 (08:34 IST)
രോഗത്തെക്കുറിച്ച് ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. വായുവിലൂടെയോ, കൊതുകുമുഖേനയോ പകരാത്ത ഈ രോഗം രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ പകരുകയുള്ളൂ.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍േദശങ്ങളനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പശ്ചിമാഫ്രിക്കയില്‍ നിന്ന് വരുന്നവരില്‍ എബോള ബാധിതരെന്നു സംശയിക്കുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് പതിനൊന്നിന് തിരുവനന്തപുരത്ത് ഇതുസംബന്ധിച്ച് ഉന്നതതല യോഗം വിളിച്ചുകൂട്ടുമെന്നും മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :