സൗരവ് ഗാംഗുലിയെ ചിലർ രാഷ്ട്രീയമായി ഉപയോഗിയ്ക്കാൻ സമ്മർദ്ദം ചെലുത്തി: വിവാദ പ്രതികരണവുമായി സിപിഎം നേതാവ്

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 4 ജനുവരി 2021 (10:46 IST)
കൊൽക്കത്ത: രാഷ്ട്രീയത്തിലേയ്ക്കിറങ്ങാൻ മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയ്ക്ക് മേൽ ചിലർ സമ്മർദ്ദം ചെലുത്തി എന്ന പ്രതികരണവുമായി സിപിഎം നേതാവ് അശോക് ഭട്ടാചാര്യ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗാംഗുലിയെ സന്ദർശിച്ച ശേഷാമായിരുന്നു അശോക് ഭട്ടാചാര്യയുടെ പ്രതികരണം. വരുന്ന കൊൽക്കത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടയിലാണ് മുതിർന്ന സിപിഎം നേതാവിന്റെ പ്രതികരണം.

ചിലർ ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആഗ്രഹിച്ചു. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായല്ല, ഒരു സ്പോര്‍ട്സ് ഐക്കണ്‍ ആയാണ് അറിയപ്പെടേണ്ടത്. രാഷ്ട്രീയത്തില്‍ ചേരാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്. രാഷ്ട്രീയത്തിൽ ഇറങ്ങരുത് എന്ന് ഞാന്‍ ഗാംഗുലിയോട് പറഞ്ഞിരുന്നു. എന്റെ അഭിപ്രായത്തെ അദ്ദേഹം എതിര്‍ത്തില്ല'. ഗാംഗുലിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം ഭട്ടാചാര്യ വ്യക്തമാക്കി. രണ്ട് ദിവസം മുൻപാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :