വളര്‍ത്തുനായയോട് ക്രൂരത; അയല്‍വാസി നായക്കുട്ടിയെ വാളുകൊണ്ട് വെട്ടിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 മെയ് 2023 (12:44 IST)
അയല്‍വാസി നായക്കുട്ടിയെ വാളുകൊണ്ട് വെട്ടിക്കൊന്നു. പുന്നയൂര്‍ക്കുളത്താണ് സംഭവം. വൈലത്തൂര്‍ വീട്ടില്‍ അമരീഷിന്റെ 2 മാസം പ്രായമായ പൊമറേനിയന്‍ ഇനത്തില്‍പെട്ട വളര്‍ത്തുനായയെ ആണ് വെട്ടി കൊന്നത്. കഴിഞ്ഞദിവസം വൈകീട്ട് 5.30 ഓടെയാണ് സംഭവം.

തന്റെ മക്കളെ നായ മാന്തിയതില്‍ പ്രകോപിതനായ അയല്‍വാസി, ഉമ്മറത്ത് ചങ്ങലയില്‍ കെട്ടിയിട്ടിരുന്ന നായകുട്ടിയെ വാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് അമരീഷിന്റെ ഭാര്യ സോന പറഞ്ഞു. സംഭവം കണ്ട അമരീഷിന്റെ ഭാര്യ ബോധംകെട്ട് വീണു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :