വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സ് ഓണ്‍ലൈനായി എടുക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (08:20 IST)
സംസ്ഥാനത്തെ എല്ലാ വളര്‍ത്തുനായകള്‍ക്കും ഒക്ടോബര്‍ 30നകം വാക്‌സിനേഷനും ലൈസന്‍സും പൂര്‍ണമാക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സ് അപേക്ഷ ഐ.എല്‍.ജി.എം.എസ്. സിറ്റിസണ്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി എടുക്കാം. അപേക്ഷിച്ച് ഏഴു ദിവസത്തിനകം ലൈസന്‍സ് ലഭിക്കുന്നവിധത്തിലാകും സംവിധാനം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയും പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍മാരും ഇതിനു മേല്‍നോട്ടം വഹിക്കും.

എ.ബി.സി. പദ്ധതി നടപ്പാക്കുന്നതിനു കുടുംബശ്രീയ്ക്ക് അനുമതി നല്‍കുന്ന കാര്യവും പേ പിടിച്ചതും അക്രമകാരികളുമായ നായകളെ കൊല്ലാനുള്ള അനുമതിയും ഈ മാസം 28നു സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ കേരളം ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :