സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നാളെ പ്രതിഷേധ ദിനം, അടുത്ത മാസം 11 ന് കൂട്ട അവധി

രേണുക വേണു| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (15:26 IST)

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം. അടുത്ത മാസം 11 ന് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. നാളെ പ്രതിഷേധദിനം ആചരിക്കുമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. കോവിഡ് കാലത്ത് ഉള്‍പ്പെടെ ഉറപ്പുനല്‍കിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഡോക്ടര്‍മാരോട് തികഞ്ഞ അവഗണനയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :