മരിച്ച ഡോക്ടരുടെ പേരിലെ വ്യാജ ഡോക്ടര്‍ പിടിയില്‍

കാട്ടാക്കട| JOYS JOY| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (11:02 IST)
മരിച്ച ഡോക്ടരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കി ആശുപത്രി നടത്തി വന്ന വ്യാജ ഡോക്ടര്‍ അറസ്റ്റിലായി. കള്ളിക്കാട് എന്‍.ആര്‍.എസ്.ആശുപത്രി നടത്തിയിരുന്ന കൊട്ടാരക്കര സ്വദേശി അജയകുമാര്‍ എന്ന 50 കാരനാണു പൊലീസ് വലയിലായത്.

ഇയാള്‍ ആറു വര്‍ഷം മുമ്പ് പത്തനാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ സഹായി ആയിരുന്നു. ആശുപത്രിയുടെ ഉടമയായ ഡോ.അനന്തകൃഷ്ണന്‍ മരിച്ചപ്പോള്‍ ഡോക്ടരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൈക്കലാക്കി സ്വന്തം ഫോട്ടോ പതിച്ചായിരുന്നു ആശുപത്രിക്കുള്ള ലൈസന്‍സ് വാങ്ങിയത്.

മുമ്പ് രണ്ട് വിവാഹം കഴിച്ചിട്ടുള്ള അജയകുമാര്‍ കഴിഞ്ഞ മാസം ഒരു ആശുപത്രി ജീവനക്കാരിയുമായി സ്ഥലം വിട്ടപ്പോള്‍ രണ്ടാം ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തമിഴ്നാട്ടിലെ നീലഗിരിക്കടുത്തു നിന്ന് കസ്റ്റഡിയിലെടുത്തത്.

കാട്ടാക്കട സി.ഐ മനോജ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :