ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ അധപതിച്ചു, ഗണേഷ് കുമാറിൻ്റെ പരാമർശത്തിനെതിരെ രഞ്ജിത്

അഭിറാം മനോഹർ| Last Modified വെള്ളി, 13 ജനുവരി 2023 (13:37 IST)
കേരള ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ വിമർശനത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. ഗണേഷ് കുമാറിൻ്റെ വിമർശനം തെറ്റിദ്ധാരണകൊണ്ടാണെന്നും അദ്ദേഹം അത്തരത്തിൽ പറയാൻ പാടില്ലായിരുന്നുവെന്നും രഞ്ജിത് അഭിപ്രായപ്പെട്ടു.

നിയമസഭാ പുസ്തകോൽത്സവത്തോടനുബന്ധിച്ച് നടന്ന പാനൽ ചർച്ചയിലാണ് അക്കാദമിയുടെ പ്രവർത്തനങ്ങളെ ഗണേഷ്കുമാർ വിമർശിച്ചത്. സിനിമ-ടിവി പുരസ്കാരം നൽകുക, ഫിലിം ഫെസ്റ്റിവൽ നടത്തുക എന്ന രീതിയിലേക്ക് ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ അധഃപതിച്ചുവെന്നായിരുന്നു ഗണേഷ്കുമാറിൻ്റെ പരാമർശം. അക്കാദമിയുടെ പ്രവർത്തനങ്ങളെ പറ്റി അറിയാത്തത് കൊണ്ടാണ് ഗണേഷിൻ്റെ പരാമർശമെന്നും അക്കാദമിയുടെ പ്രവർത്തനങ്ങളെ അധഃപതനം എന്ന വാക്ക് ചേർത്ത് പറയാൻ പാടില്ലായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :