ന്യൂനപക്ഷപദവി നല്‍കണമെന്ന് ഡിങ്കോയിസ്റ്റുകള്‍; വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നവനാണ് ഡിങ്കനെന്നും വിശ്വാസികള്‍

ഡിങ്കമതത്തിന് പ്രത്യേക ക്ഷേത്രങ്ങളില്ലെന്ന് വിശ്വാസികള്‍

ഡിങ്കോയിസം , ഡിങ്കമത വിശ്വാസികള്‍ , ഡിങ്കന്‍  , മത വിശ്വാസം
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (20:47 IST)
ഡിങ്കമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷപദവി നല്‍കണമെന്ന് ആവശ്യം. കോഴിക്കോട്ട് നടന്ന ഡിങ്കമത മഹാസമ്മേളനത്തിലാണ് ഡിങ്കോയിസ്റ്റുകള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നവനാണ് ഡിങ്കന്‍. ഡിങ്കനെ ആര്‍ക്കും വിമര്‍ശിക്കാം. വിമര്‍ശനം കൊണ്ട് ഇല്ലാതാക്കാന്‍ പറ്റുന്നതല്ല ഡിങ്കനെന്നും, ഡിങ്കന്റെ പങ്കിലക്കാടിനെ നശിപ്പിക്കുന്ന അനധികൃത ക്വാറികള്‍ക്കെതിരെ പോരാടുമെന്നും ഡിങ്കോയിസ്റ്റുകള്‍ സമ്മേളനത്തില്‍ പ്രതിജ്ഞയെടുത്തു.

ഡിങ്കമതത്തിന് പ്രത്യേക ക്ഷേത്രങ്ങളില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു. വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടവും ഡിങ്കാലയമായി കണക്കാക്കാം. പാരഡി മതമല്ല ഡിങ്കോയിസം എന്നും എന്നും മതങ്ങളുടെയും ജാതിയുടെയും പേരില്‍ കലഹിക്കുന്നവര്‍ക്കിടയില്‍ ബോധവത്കരണത്തിന്റെയും സംവാദത്തിന്റെയും തണല്‍മരമായി ഉണ്ടാകുമെന്നും ഡിങ്കോയിസ്റ്റുകള്‍ പറഞ്ഞു.

കോഴിക്കോട്ട് നടന്ന പ്രഥമ ഡിങ്കമത സമ്മേളനത്തില്‍ അഞ്ഞൂറോളം വിശ്വാസികള്‍ പങ്കെടുത്തു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ ആക്ഷേപഹാസ്യത്തില്‍ വിമര്‍ശിച്ചു കൊണ്ടാണ് ഡിങ്കോയിസ്റ്റുകള്‍ മാനഞ്ചിറയില്‍ ഒരുമിച്ചു കൂടിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :