കൊച്ചി|
jibin|
Last Modified ചൊവ്വ, 25 ജൂലൈ 2017 (18:44 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ഗായിക റിമി ടോമിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. അന്വേഷണം കൂടുതൽ പേരിലേക്ക് നീളുമെന്ന അന്വേഷണ സംഘത്തിന് വെളിപ്പെടുത്തലിന് പിന്നാലെയാണ് ഗായികയും നടിയുമായ റിമിയിലേക്കും അന്വേഷണം നീങ്ങുന്നത്.
കേസില്‍ അറസ്‌റ്റിലായ ദിലീപുമായി അടുത്ത ബന്ധമുള്ളതിനാലാണ് റിമി ടോമിയിലേക്കും അന്വേഷണം നീളാന്‍ കാരണം. ഇരുവരും തമ്മില്‍ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനാണ് പൊലീസിന്‍റെ ശ്രമം.
അന്വേഷണം പൂർത്തിയാകുന്നതു വരെ വിദേശത്തേക്ക് പോകരുതെന്നാണ് റിമിക്ക് പൊലീസ് നൽകി.
നേരത്തെ, വിദേശത്തേക്ക് കണക്കിൽ പെടാത്ത പണം കടത്താൻ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റിമിയുടെ
വീട്ടിൽ എൻഫോഴ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. ഭൂമിയിടപാടുകൾ സംബന്ധിച്ച് ഏതാനും രേഖകൾ അന്ന് കണ്ടെടുത്തിരുന്നതായാണ് റിപ്പോർട്ട്.