കൊച്ചി|
jibin|
Last Modified ചൊവ്വ, 25 ജൂലൈ 2017 (18:08 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി
പുഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന് നാളെ അന്വേഷണ സംഘം നോട്ടീസ് നല്‍കും. തെളിവുകളുമായി ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നടിയെ ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
പിസി ജോര്‍ജിനെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജ് തിങ്കളാഴ്‌ച പറഞ്ഞിരുന്നു. ദിലീപിനെതിരേ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് എസ്‌പി വ്യക്തമാക്കിയിരുന്നു.