നടിയെ ആക്രമിച്ച കേസില്‍ വമ്പന്‍റെ അറസ്റ്റ് ഉടന്‍, ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറസ്റ്റുണ്ടാകുമെന്ന് സൂചന!

Dileep, Manju, Pulser Suni, Actress, Madam, ദിലീപ്, മഞ്ജു, പള്‍സര്‍ സുനി, നടി, സ്രാവ്, മാഡം
കൊച്ചി| BIJU| Last Updated: വെള്ളി, 18 ഓഗസ്റ്റ് 2017 (15:36 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉടന്‍ ഒരു അറസ്റ്റുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ ഒരു വമ്പന്‍ സ്രാവായിരിക്കും അറസ്റ്റിലാവുകയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ചയ്ക്ക് മുമ്പ് അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതിനുമുമ്പ് കേസിലെ സുപ്രധാനമായൊരു കണ്ണിയെ വലയിലാക്കാനാണ് പൊലീസിന്‍റെ നീക്കമെന്നും സൂചനകളുണ്ട്.

പള്‍സര്‍ സുനി ഇനി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വമ്പന്‍ സ്രാവിന്‍റെയും മാഡത്തിന്‍റെയുമൊക്കെ പേരുകള്‍ വെളിപ്പെടുത്താന്‍ സാധ്യത കൂടുതലാണെന്നാണ് പൊലീസിന്‍റെ നിഗമനം. അങ്ങനെ സംഭവിച്ചാല്‍ അത് പൊലീസിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. അതുകൊണ്ടുതന്നെ പള്‍സര്‍ സുനിയുടെ നാവില്‍ നിന്ന് ആ പേരുകള്‍ ലോകമറിയുന്നതിന് മുമ്പ് ആ പേരുകാരെ അറസ്റ്റ് ചെയ്ത് മുന്നേറ്റം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

ചൊവ്വാഴ്ച ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാനുള്ള രീതിയില്‍ കേസ് കൂടുതല്‍ മുറുക്കുക എന്നതാണ് പൊലീസ് സ്വീകരിച്ചിരിക്കുന്ന നയം എന്നറിയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :