aparna|
Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (07:46 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടിക്ക് പിന്തുണയുമായി എത്തിയവര്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായും നിലപാടുകള്‍ സ്വീകരിച്ചു. തുടക്കം മുതല്‍ ദിലീപിന് പൂര്‍ണ പിന്തുണ നല്‍കുന്നയാളാണ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. ഇതിനിടയില്‍ പലവട്ടം പി സി ആക്രമിക്കപ്പെട്ട നടിക്കെതിരേയും സംസാരിച്ചു.
നടിയെ അപമാനിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയ ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷനും വുമണ്‍ ഇന്‍ സിനിമാ കളക്ടീവും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ സംഭവത്തില്‍ ഇസിക്കെതിരായി ആക്ഷന്‍ ഒന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍, നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ജനപ്രതിനിധി ആണെന്നിരിക്കേ ഒരു സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ പിസി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. നടിക്കെതിരെ പിസി ജോര്‍ജ് പലയിടത്തായി നടത്തിയ പരാമര്‍ശങ്ങള്‍ കമ്മിറ്റി പരിശോധിക്കും. പിസി ജോര്‍ജും എത്തിക്‌സ് കമ്മിറ്റി അംഗമാണ്. അതിനാല്‍ അന്വേഷണ വേളയില്‍ പിസി ജോര്‍ജിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടേക്കും.
വനിതാ കമ്മീഷന്‍ പിസി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
പിസി ജോര്‍ജിനെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം, ദിലീപിന് പരസ്യ പിന്തുണ നല്‍കി പിസിയെ സര്‍ക്കാര്‍ പൂട്ടിയാല്‍ ദിലീപിന് അനുകൂലമായി സംസാരിക്കാന്‍ ആരുമുണ്ടാകില്ല എന്നത് സത്യമാണ്.