കൊച്ചി|
AISWARYA|
Last Updated:
ശനി, 29 ജൂലൈ 2017 (08:57 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പുറമെ മലയാള സിനിമയിലെ മറ്റൊരു പ്രമുഖനും പങ്കുള്ളതായി സൂചന. ഈ പ്രമുഖനാരാണെന്ന്
പൊലീസിന് വ്യക്തമായതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ ഉടൻ വലയിലാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദിലീപിനെ കൂടാതെ സിനിമ മേഖലയിലെ മറ്റ് പല താരങ്ങൾക്കും നടിയ ആക്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം ഈ പ്രമുഖ നടന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഈ നടനും നടിയോട് പക ഉണ്ടായിരുന്നതായും മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നു.