ജീന്‍പോള്‍ ലാലിന് കുരുക്ക് മുറുകുന്നു? ഹണി ബി 2വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും; നടിയുടെ പരാതി അത്ര ചെറുതല്ല

ചിത്രീകരണത്തിനിടെ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് പൊലീസ് കേസെടുത്തു

aparna| Last Modified ശനി, 29 ജൂലൈ 2017 (08:24 IST)
ലാലിന്റെ മകനും യുവസംവിധായകനുമായ ജീൻപോൾ ലാലിനെതിരായ കേസില്‍ ഹണി ബി 2 സിനിമയുടെ സെന്‍സര്‍ കോപ്പി പൊലീസ് പരിശോധിക്കും. തന്റെ അനുവാദമില്ലാതെ ബോഡി ഡബിളിനെ(ഡ്യൂപ്പ്) ഉപയോഗിച്ചെന്ന നടിയുടെ പരാതിയിലാണ് പൊലീസ് നടപടി. തന്റെതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയിലുണ്ടെന്ന് നടി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

നടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ പ്രതിയെന്ന് ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീന്‍ പോളിനെതിരായ പരാതിയില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയെടുക്കല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് നടി മൊഴി നല്‍കിയത്.

സീനടക്കമുളള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടി മൊഴി നല്‍കിയതും. 2016 നവംബർ 16നാണ് സംഭവം. ഹണി ബീയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചതിലെ പ്രതിഫലം വാങ്ങാനായി പനങ്ങാടുള്ള ഹോട്ടലിൽ എത്തിയപ്പോള്‍ ജീൻപോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് നടിയുടെ പരാതി.

കൊച്ചി റമദ ഹോട്ടലില്‍ ഹണി ബീ-2 സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഹോട്ടലിന്റെ പുറം ഒരു വിമാനത്താവളമായാണ് ചിത്രീകരിച്ചത്. അവിടെ നടിയുടെ കഥാപാത്രം വന്നിറങ്ങുന്നത് ചിത്രീകരിക്കേണ്ടിയിരുന്നു. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ സഹസംവിധായകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും താന്‍ വിയോജിപ്പറിയിച്ച രംഗം ഡ്യൂപ്പിനെ വച്ച് സിനിമയില്‍ ഉപയോഗിച്ചുവെന്നുമാണ് പരാതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :