aparna|
Last Modified ശനി, 29 ജൂലൈ 2017 (08:34 IST)
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എം എല്‍ എയുമായ മുകേഷ്, നടി കാവ്യാ മാധവന്റെ അമ്മ ശ്യാമള, ടി അവതാരകയും ഗായികയുമായ റിമി ടോമി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ചോദ്യം ചെയ്യും. സംഭവത്തില്‍ മുകേഷിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മുകേഷിന്റെ പങ്ക് ഞെട്ടിക്കുന്നതായിരിക്കുമെന്നും മുകേഷിനെ തനിക്ക് സംശയമുണ്ടെന്നും പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. മുകേഷിനെ കൂടാതെ ശ്യാമളയ്ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പള്‍സര്‍ സുനി പറഞ്ഞ ‘മാഡം’ ഇവരാണെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു. അക്കാലയളവിൽ നടന്ന സംഭവങ്ങളെക്കുറിച്ച് മുകേഷിനോട് പൊലീസ് ചോദിച്ചറിയും. മുകേഷിനെ കഴിഞ്ഞ ദിവസം പൊലീസ് ഒന്ന് ചോദ്യം ചെയ്തതാണ്. അതോടൊപ്പം,
കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു.