അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
- വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധ, അതിഥിക്ക് 40,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
- അസാമില്‍ റിക്ടര്‍ സ്കെയില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
- താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി; ജാഗ്രതാ നിര്‍ദേശം
- കൊച്ചി മെട്രോ: തൃപ്പൂണിത്തുറയിലേക്കുള്ള ട്രയല്‍ റണ്‍ ഇന്ന് ആരംഭിക്കും
ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവ്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ട് ഹൈക്കോടതി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജി അംഗീകരിച്ച് കൊണ്ട് ജസ്റ്റിസ് കെ.ബാബുവാണ് വിധി പ്രസ്താവിച്ചത്. ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിനു പിന്നില്‍ ആരാണ് എന്ന് കണ്ടെത്തുന്നതിനു വേണ്ടി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നതിനു ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിവായുണ്ടെന്നായിരുന്നു പ്രധാന വാദം.