അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- വലിയ സ്ത്രീധനം ചോദിച്ചു വിവാഹം ഒഴിവാക്കാനായിരുന്നു റുവൈസിന്റെ ശ്രമം; ഷഹനയുടെ ആത്മഹത്യക്കുറിപ്പ് നിര്‍ണായകമാകുന്നു
- പറവൂരിലെ നവകേരള സദസിന് വന്‍ ജനാവലി; സതീശന്റെ വെല്ലുവിളിക്ക് പിണറായിയുടെ മറുപടി
- കുര്‍ബാന തര്‍ക്കം തിരിച്ചടിയായി; ജോര്‍ജ് ആലഞ്ചേരിയുടെ രാജി വത്തിക്കാന്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ട്
- സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും
ധര്‍മടത്തെ പിണറായിയുടെ എതിര്‍സ്ഥാനാര്‍ഥി ഇനി സിപിഎമ്മിലേക്ക് !
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു രഘുനാഥ്
കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സി.രഘുനാഥ് കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി രഘുനാഥ് അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു രഘുനാഥ്. ഗതികേട് കൊണ്ടാണ് അന്ന് പിണറായി വിജയനെതിരെ മത്സരിച്ചതെന്ന് രഘുനാഥ് പറയുന്നു. മത്സരസമയത്ത് കെപിസിസിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്നും രഘുനാഥ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് വിട്ട രഘുനാഥ് സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം രഘുനാഥുമായി ചര്‍ച്ച നടത്തിയേക്കും. ഭാവി തീരുമാനം തന്നോടൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് രഘുനാഥ് പറയുന്നത്.