പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ബന്ധുക്കളില്‍ നിന്ന് പണം വാങ്ങരുത്: ഡിജിപി

തിരുവനന്തപുരം| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (12:29 IST)
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍ വിഡിയോഗ്രഫിക്കും മറ്റു ചെലവുകള്‍ക്കുമായി മരിച്ചയാളിന്‍റെ ബന്ധുക്കളില്‍നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങരുതെന്നു ഡിജിപി ടി പി സെന്‍കുമാര്‍.

പൊലീസിന്‍റെ വിഡിയോഗ്രഫര്‍മാരുള്ള സ്ഥലങ്ങളില്‍ അവരെ ഇതിനായി നിയോഗിക്കണമെന്നും. പുറത്തുള്ള വിഡിയോഗ്രഫര്‍മാരെ നിയോഗിക്കേണ്ടിവരുന്ന പക്ഷം അതിനുള്ള ചെലവ് അന്വേഷണത്തിന്‍റെ ചെലവില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളില്‍ നിന്ന് പണം വാങ്ങുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പോസ്റ്റുമോര്‍ട്ടം നടത്തുമ്പോള്‍ വിഡിയൊഗ്രഫിക്കു പ്രതിഫലം നല്‍കുന്നതിനു മരിച്ചയാളിന്‍റെ ബന്ധുക്കളില്‍ നിന്ന് പണം വാങ്ങുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിര്‍ദേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :