ന്യൂഡല്‍ഹി|
vishnu|
Last Modified തിങ്കള്‍, 12 ജനുവരി 2015 (12:16 IST)
സുനന്ദ പുഷ്കര്‍ മരണത്തില്‍ കൂടുതല്‍ ദുരൂഹതകള്‍ ഉള്ളതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ സ്വാധീനിക്കാന്‍ തരൂര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സുനന്ദയുടേത് സ്വാഭാവിക മരണമാണെന്ന്
തരൂര്‍ എയിംസ് മേധാവി ഡോ. രാജീവ് ഭാസിയെ അറിയിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ദുരൂഹത ബലപ്പെടുത്തി മൊഴികള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നതിനു പിന്നാലെയാണ് തരൂരുനെ പ്രതികൂട്ടിലാക്കുന്ന പുതിയ തെളിവുകള്‍ രംഗത്തെത്തിയത്.
എയിംസ് മേധാവി ഡോ. രാജീവ് ഭാസിന് സുനന്ദ സ്വാഭാവികമായി മരിച്ചതാണെന്ന് തെളിയിക്കുന്നതിനായി തരൂര്‍ ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു എന്നും ദുബായില്‍ ജോലി ചെയ്തിരുന്ന ഡോ അനില്‍ ഗുപ്തയുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ലൂപസ് രോഗമുണ്ടായിരുന്നുവെന്നുവെന്നുമാണ് തരൂര്‍ ഭാസിന് മെയിലയച്ചത്. ഇന്ത്യാ വിഷന്‍ ചാനലാണ് ഇതു സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.
തനിക്ക് 9 വര്‍ഷമായി സുനന്ദയെ അറിയാമയിരുന്നുവെന്നും അവര്‍ക്ക് ലൂപസ് രോഗമുണ്ടായിരുന്നു എന്നും അനില്‍ ഗുപ്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സയ്ക്ക് അവര്‍ കൂട്ടാക്കിയിരുന്നില്ല. പെട്ടെന്ന് തന്നെ മുറിവുകളുണ്ടാകുന്ന ശരീരമാണ് സുനന്ദയുടേതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദയുടെ മുറിയില്‍ നിന്ന് അല്‍പ്രാക്‌സ് ഗുളിക കണ്ടെടുത്തിരുന്നു. ഇത് സുനന്ദയുടെ മകന്‍ ശിവ് മേനോന്റേതാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടന്നു. ശിവ് മേനോന്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് കാണിക്കുന്ന തെളിവുകളും തരൂര്‍ ഹാജരാക്കി.
ഇതോടെ തരൂരിന് സുനന്ദയുടെ മരണത്തില്‍ പങ്കുള്ളതായുള്ള സംശയങ്ങള്‍ ബലപ്പെട്ടു. സുനന്ദയെ ഉണര്‍ത്താനുള്ള ശ്രമം ശശി തരൂരിന്റെ പി.എ തടഞ്ഞെന്ന് ഡ്രൈവറും സഹായിയും മൊഴി നല്‍കിയിട്ടുണ്ട്. ഇനി ഡല്‍ഹി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ം കാര്യങ്ങള്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.
2014 ജനുവരി 17നാണ് സുനന്ദ പുഷകറിനെ ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ ആദ്യ റിപ്പോര്‍ട്ട്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പറഞ്ഞ് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തിയതോടെയാണ് കേസില്‍ കൂടുതല്‍ അന്വേഷണം നടന്നത്.