കൊച്ചി|
സജിത്ത്|
Last Modified ഞായര്‍, 27 ഓഗസ്റ്റ് 2017 (11:04 IST)
കേരളത്തില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പല മാധ്യമങ്ങളിലും ഇത്തരത്തിലുള്ള വാർത്തകൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ കേരളത്തില്‍ ലവ്ജിഹാദ് നടക്കുന്നുണ്ടെന്ന തരത്തില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും താന്‍ അത്തരത്തിലുള്ള ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ലോക്നാഥ് ബെഹ്റ കൂട്ടിച്ചേര്‍ത്തു.
വ്യത്യസ്ത മതങ്ങളിലുള്ളവര്‍ തമ്മില്‍ ധാരാളം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട് രണ്ടുകേസ് അന്വേഷിച്ചു. കൂടാതെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് എന്‍ഐഎയും അന്വേഷിക്കുന്നുണ്ട്. സത്യാവസ്ഥ അറിയാന്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.