നടിയുടെ ദൃശ്യങ്ങൾ വേണം; ദിലീപിന് രക്ഷയുണ്ടായേക്കില്ല - നിലപാട് വ്യക്തമാക്കി ഡിജിപി രംഗത്ത്

നടിയുടെ ദൃശ്യങ്ങൾ വേണം; ദിലീപിന് രക്ഷയുണ്ടായേക്കില്ല - നിലപാട് വ്യക്തമാക്കി ഡിജിപി രംഗത്ത്

 DGP Loknath behra , DGP statements , police , Appunni , pulsar suni , kavya madhavan , suni , behra , Dileep , ലോക്നാഥ് ബെഹ്റ , യുവനടി , പൊലീസ് , ഡിജിപി , ഹൈക്കോടതി , നടി
കൊച്ചി| jibin| Last Updated: വെള്ളി, 18 ഓഗസ്റ്റ് 2017 (18:07 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ലോക്നാഥ് ബെഹ്റ.

അന്വേഷണം ശരിയായ ദിശയിലാണ് മൂന്നോട്ടു പോകുന്നത്. ഗൂഢാലോചന കേസിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യമെന്നും ഡിജിപി പറഞ്ഞു.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ദിലീപും ഒന്നാം പ്രതി പൾസർ സുനിയുമായി ചേർന്ന് പലസ്ഥലങ്ങളിൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. നടിയുടെ മോശം ദൃശ്യങ്ങൾ ആവശ്യപ്പെട്ടാണ് ദിലീപ് സുനിയെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

നിലവിൽ കേസിൽ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രത്തിൽ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് സൂചന. അതേസമയം, ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ചൊവ്വാഴ്ചയാണ് ഇനി ജാമ്യഹര്‍ജി പരിഗണിക്കുക.

ചൊവ്വാഴ്ച ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. പ്രതിഭാഗം വക്കീലിന്റെ കൂടെ സമ്മതത്തോടെയാണ് ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

ജാമ്യാപേക്ഷയുമായി ഇത് മൂന്നാം തവണയാണ് ദിലീപ് കോടതിയിലെത്തുന്നത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :