തിരുവനന്തപുരം|
jibin|
Last Modified ശനി, 19 ഓഗസ്റ്റ് 2017 (14:26 IST)
മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിനെതിരെ കേസെടുത്തു. വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന ആരോപണത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.
വ്യാജ രേഖ ചമച്ചു എന്നതുൾപ്പെടെ നാല് കേസുകളാണ് സെൻകുമാറിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എട്ടു മാസത്തെ അവധിക്കാലയളവിൽ അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്.
മുഴുവൻ വേതനവും ലഭിക്കുന്നതിനു വേണ്ടി സെന്‍കുമാര്‍ വ്യാജ രേഖകൾ ചമച്ചതായ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകിയിരുന്നു.