ഡെറാഡൂണ്|
സജിത്ത്|
Last Modified ശനി, 20 മെയ് 2017 (07:51 IST)
ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിന് സമീപം കനത്ത മണ്ണിടിച്ചില്‍. 15,000 യാത്രക്കാര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ചമോലി ജില്ലയിൽനിന്ന്ഒമ്പതു കിലോമീറ്റർ അകലെ വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. തീർഥാടകര്‍ ഉള്‍പ്പടെയുള്ളവരുടെ അഞ്ഞൂറോളം വാഹനങ്ങളാണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോളും പുരോഗമിക്കുന്നു.
യാത്രക്കാർക്ക്ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 150 മീറ്റർ പരിധിയിൽ പാറക്കല്ലുകളും മണ്ണും കൂടിക്കിടക്കുന്നതിനാൽ റോഡ്വീണ്ടും തുറന്നുകൊടുക്കാൻ രണ്ടു ദിവസത്തെ രക്ഷാപ്രവർത്തനമെങ്കിലും വേണ്ടിവരുമെന്നാണ്സൂചന. റോഡ് പൂര്‍ണമായി തുറക്കുന്നതുവരെ സമാന്തരപാതയിലൂടെ വാഹനങ്ങള്‍ക്കു സഞ്ചാരമാര്‍ഗം ഒരുക്കുമെന്നു ബിആര്‍ഒ കമാന്‍ഡര്‍ കേണല്‍ രാമ സുബ്രമഹ്ണ്യന്‍ പറഞ്ഞു.