അനുബന്ധ വാര്‍ത്തകള്‍
- അന്ന് ശ്രേയസ് അയ്യരെ ടീമിലെത്തിയ്ക്കാൻ മുംബൈ കഴിവതും ശ്രമിച്ചു, ഡൽഹി വിട്ടുനൽകിയില്ല: വെളിപ്പെടുത്തൽ
- കൊവിഡ് വാക്സിന് കണ്ടെത്തുന്നതില്‍ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന
- ഇനിയും വൈകിക്കൂടാ...; ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം രോഹിതിന് കൈമാറണം: ഗൗതം ഗംഭീർ
- ചെന്നൈയിൽ മൂന്നംഗ കുടുംബം വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ
- ഓസ്ട്രേലിയന്‍ ടീമിന് പുതിയ ജേഴ്സി
ദീപാവലിക്കും ക്രിസ്മസിനും ന്യൂ ഇയറിനും സംസ്ഥാനത്ത് ഈ സമയത്ത് മാത്രമേ പടക്കം പൊട്ടിക്കാന്‍ അനുവാദമുള്ളു
അന്തരീക്ഷമലിനീകരണം കൂടുന്ന സാഹചര്യത്തില്‍ ആഘോഷ ദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ദീപാവലി ദിവസം രാത്രി എട്ടുമണിമുതല്‍ 10മണിവരെ രണ്ടുമണിക്കൂര്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ അനുവാദമുള്ളു. അതേസമയം ക്രിസ്മസിനും ന്യൂ ഇയറിനും രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളു.
കൂടാതെ ഹരിത പടക്കങ്ങള്‍ മാത്രമേ വില്ക്കാന് പാടുള്ളു. ഇത്തരം പടക്കങ്ങളില്‍ ബേരിയം നൈട്രേറ്റ് കാണില്ല. അതിനാല്‍ അന്തരീക്ഷ മലിനീകരണം കുറവാകും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് നടപടി.