കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതില്‍ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

ശ്രീനു എസ്| Last Updated: വ്യാഴം, 12 നവം‌ബര്‍ 2020 (11:54 IST)
കൊവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതില്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ആണ് നന്ദി അറിയിച്ചത്. ലോക നന്മയ്ക്കായി കൊവാക്‌സിന്റെ ഉത്പാദിപ്പിന് തീവ്രമായ പരിശ്രമം നടത്തുന്നതില്‍ നന്ദി പറയുന്നുവെന്ന് ട്വിറ്ററിലൂടെ ഡബ്ല്യൂഎച്ച്ഒ അറിയിച്ചു.

കൂടാതെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതില്‍ ഡബ്യൂഎച്ച്ഒയെ മോദിയും പ്രശംസിച്ച് രംഗത്തെത്തി. മറ്റ് രോഗങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്നും മോദി സംഘനയെ നിര്‍ദേശിച്ചു. വികസ്വര രാജ്യങ്ങളുടെ ആരോഗ്യ സംവിധാനത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഇടപെടലിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയതു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :