ബൈക്കിൽ കൊണ്ടുപോയ 11.4 ലക്ഷം രൂപ തട്ടിയെടുത്തു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 3 ഡിസം‌ബര്‍ 2021 (17:31 IST)
തേഞ്ഞിപ്പലം: ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു 11.4 ലക്ഷം രൂപ അഞ്ചംഗ സംഘം തട്ടിയെടുത്ത്. ദേശീയപാത 66 ൽ കൊയപ്പ റോഡ് കവലയിൽ വച്ചായിരുന്നു സംഭവം.

ചേലേമ്പ്ര പൈങ്ങോട്ടൂർ കാലാത്ത് മുഹമ്മദ് കോയ (51) ബൈക്കിന്റെ പെട്രോൾ ടാങ്കിനു മുകളിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പണവുമായി പോകുമ്പോഴായിരുന്നു പണം കവർച്ച നടന്നത്.

വ്യാജ നമ്പറിലുള്ള കാറിലെത്തി പോലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബൈക്ക് തട്ടിയെടുത്ത് പണം കവർന്നത്. പണവുമായി പോയ മുഹമ്മദ് കോയയെ തങ്ങൾ പോലീസ് ആണെന് പറഞ്ഞു തടഞ്ഞു കാറിൽ കയറാൻ നിർദ്ദേശിച്ചു. എന്നാൽ മുഹമ്മദ് കോയ അതിനു തയ്യാറായില്ല. പക്ഷെ ആളുകൾ കൂടിയപ്പോൾ പെട്ടന്ന് തന്നെ ബൈക്കുമായി അഞ്ചംഗ സംഘം കടന്നുകളഞ്ഞു.

വിവരം അറിഞ്ഞു പോലീസ് നടത്തിയ അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇവർ കവർന്ന ബൈക്ക് രാമനാട്ടുകരയിലെ എൻ.എച്ച് ബൈപ്പാസിലെ മേൽപ്പാലത്തിന്റെ അടിയിൽ കണ്ടെത്തി. എന്നാൽ ഇതിനടുത്ത സി.സി.ടി.വി ക്യാമറകൾ നീക്കിയിരുന്നതിനാൽ പോലീസും ഇരുട്ടിൽ തപ്പുകയാണിപ്പോൾ.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :