മാധ്യമപ്രവർത്തകനെ തടവിലാക്കി കൊള്ളനടത്തിയ പ്രതികൾക്ക് കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (19:07 IST)
കണ്ണൂർ: മാധ്യമ പ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട ശേഷം വീട്ടിൽ കവർച്ച നടത്തിയ പ്രതികളെ കോടതി കഠിന തടവിന് ശിക്ഷിച്ചു. ബംഗ്ളാദേശി സ്വദേശികളായ ഇലാഷ് ശിക്കാരി (35), മാണിക് എന്ന മൊട്ടു (37), ആലങ്കീർ (35) എന്നിവരെയാണ് കോടതി ഒമ്പതു വർഷം കഠിന തടവിന് ശിക്ഷിച്ചത്.മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിത എന്നിവരെ താഴെ ചൊവ്വ തെഴുക്കിൽ പീടികയിലെ വാടക വീട്ടിൽ കെട്ടിയിട്ട് ആക്രമിക്കുകയും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം, 25 പവന്റെ സ്വർണ്ണാഭരണം, മൂന്നു മൊബൈൽ ഫോൺ, എ.ടി.എം കാർഡുകൾ എന്നിവയും കവർന്നിരുന്നു. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :