1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. KPAC Lalitha Death Mallika Sukumaran crying

കെ.പി.എ.സി.ലളിതയുടെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് മല്ലിക സുകുമാരന്‍; പ്രിയസുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത് പൃഥ്വിരാജിനൊപ്പം

KPAC lalitha
അന്തരിച്ച നടി കെ.പി.എ.സി.ലളിതയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി മല്ലിക സുകുമാരന്‍. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ മല്ലിക നിയന്ത്രണം വിട്ടു കരയുന്ന കാഴ്ച എല്ലാവരുടേയും ഉള്ളുലച്ചു. മകന്‍ പൃഥ്വിരാജിനൊപ്പമാണ് മല്ലിക കെ.പി.എ.സി.ലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. നിയന്ത്രണം വിട്ടു കരഞ്ഞുപോയ അമ്മയെ പൃഥ്വിരാജ് ചേര്‍ത്തുപിടിയ്ക്കുന്നതും വീഡിയോയില്‍ കാണാം. നിറകണ്ണുകളോടെയാണ് മല്ലിക സുകുമാരന്‍ ലളിതയുടെ അരികിലേക്ക് എത്തിയത്. പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കവെ പൊട്ടിക്കരയുകയായിരുന്നു. അരികിലുണ്ടായിരുന്ന പൃഥ്വിരാജും നടി മഞ്ജു പിള്ളയുമായിരുന്നു മല്ലികയെ ആശ്വസിപ്പിച്ചത്.
 
അടുത്ത ലേഖനം
അമ്മയുടെ കാശ് പെട്ടിയില്‍ നിന്ന് നാലണ മോഷ്ടിച്ചു; നസീറിന്റെ സിനിമ കാണാന്‍, അച്ഛന്റെ കയ്യില്‍ നിന്ന് ആദ്യമായി തല്ല് കിട്ടുന്നത് അന്ന്