യുവതിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 19 മെയ് 2021 (19:35 IST)
വെളിയം: വീട്ടമ്മയായ യുവതിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെളിയം പടിഞ്ഞാറ്റിങ്കര ഗിരീഷ് മന്ദിരത്തിൽ രതീഷിന്റെ ഭാര്യ കൃഷ്ണ എന്ന
27 കാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടേമുക്കാൽ മുതൽ ഭാര്യയെ കാണാനില്ലെന്ന് കാണിച്ചു രതീഷ് പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ അടുത്തുള്ള പാറക്കുളത്തിൽ കൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്ന് മുന്നൂറോളം മീറ്റർ അകലെയാണ് പാറക്കുളം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. മകൾ ചിന്മയ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :