‘കോഴ ആരോപണം നിര്‍ഭാഗ്യകരം; ജനം വിശ്വസിക്കില്ല’

തിരുവനന്തപുരം| Last Modified ശനി, 1 നവം‌ബര്‍ 2014 (10:13 IST)
കെ എം മാണിക്കെതിരായ കോഴ ആരോപണം നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. അത് യാഥാര്‍ഥ്യമായി ഒരു ബന്ധവുമില്ല. ഇതില്‍ അടിസ്ഥാനമില്ലെന്ന് തനിക്ക് അറിയാം. തന്റെ പേര് കൂടി ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടു. തന്നോട് പറഞ്ഞുവെന്നാണ് പറയുന്നത്. അത് എവിടെ വെച്ചാണ് പറഞ്ഞതെന്ന് ആരോപണം ഉന്നയിച്ചവര്‍ വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സത്യമെന്താണെന്ന് തനിക്ക് വ്യക്തമായി അറിയാം

മാണി സാറിന്റെ അരനൂറ്റാണ്ട് കാലത്തെ ജീവിതം ഇരുമ്പ് മറയ്ക്കുള്ളിലായിരുന്നു. ആരോപണങ്ങള്‍ ജനം വിശ്വസിക്കില്ല. അന്വേഷണം വേണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

പ്രതാപന്റെ പ്രതികരണം തെറ്റായിപ്പോയി. ഇത് സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് തന്നോട് പറയാമായിരുന്നു. ഇല്ലാത്ത കാര്യങ്ങള്‍ വലുതാക്കി കാണിക്കേണ്ട കാര്യമില്ലെന്നും ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.

കോഴ ആരോപണത്തിന് പിന്നില്‍ ഉമ്മന്‍‌ചാണ്ടി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിലെ എ ഗ്രൂപ്പാണെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ് ആരോപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു കെ എം മാണിയുടെ പ്രതികരണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :