മാണിയുടെ കോഴ: സിബിഐ അന്വേഷിക്കണമെന്ന് വി എസ്

തിരുവനന്തപുരം| Last Modified ശനി, 1 നവം‌ബര്‍ 2014 (11:36 IST)
ധനമന്ത്രി കെ എം മാണിക്കെതിരായുള്ള കോഴ ആരോപണം അതീവഗുരുതരമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.

മദ്യനയം സംബന്ധിച്ച് തന്നെ ജനങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മാണിക്ക് മന്ത്രിസഭയില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലെന്നും മാണി ഉടന്‍ രാജിവെക്കണമെന്നും വി എസ് പറഞ്ഞു.

ഈ വിഷയത്തില്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകളെ താന്‍ കാര്യമാക്കുന്നില്ല. കാരണം പി സി ജോര്‍ജ് മാണിയുടെ ആളാണെന്നതാണെന്നും വി എസ് പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :