പുകവലിക്കിടെ തീ വസ്ത്രത്തിൽ വീണു പൊള്ളലേറ്റു മധ്യവയസ്‌കൻ മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 16 മാര്‍ച്ച് 2023 (17:23 IST)
തൃശൂർ: പുകവലിക്കിടെ തീ ധരിച്ചിരുന്ന വസ്ത്രത്തിൽ വീണു പൊള്ളലേറ്റു മധ്യവയസ്‌കൻ മരിച്ചു, ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലൂയിസ് മരിച്ചത്.

ചൊവാഴ്ച ഉച്ചയോടെ പെരിങ്ങോട്ടുകരയിലെ വീടിനു മുമ്പിൽ വച്ചു പുകവലിക്കുന്നതിനിടെ തീ അബദ്ധത്തിൽ ഇദ്ദേഹം ധരിച്ചിരുന്ന മുണ്ടിൽ വീണു. എന്നാൽ തീ ആളിപ്പടരുകയും ഗുരുതരമായി പൊള്ളൽ ഏൽക്കുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :