ഒന്നര വയസുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (13:55 IST)
നിലമ്പൂർ: ഒന്നര വയസുള്ള പെൺകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണു മുങ്ങിമരിച്ചു. തരിയാക്കൊട്ട ഇർഷാദിന്റെ മകൾ ഫാത്തിമ ഐറിൻ ആണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ചത്.

കുട്ടിയെ കാണാഞ്ഞു വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ തൊട്ടടുത്ത വീട്ടിലെ ബഹ്‌ഹാട്ടിലെ വെള്ളത്തിൽ കുഞ്ഞിനെ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ പിതാവ് സൗദിയിൽ നിന്ന് അടുത്തയാഴ്ച് നാട്ടിലെത്താനിരിക്കെയാണ് ഈ ദുരന്തം. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :