മനുവിനെ മരണത്തിലേക്ക് തള്ളിവിട്ട മരുന്ന് എന്തായിരുന്നു ?; ശരീരഭാരം 90 കിലോ ഗ്രാമിൽ നിന്നു 52 ആയി കുറച്ച മരുന്നിന്റെ രഹസ്യമെന്ത് ?

സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകളിൽ മനു സജീവമായി പങ്കെടുത്തിരുന്നു

 മനുവിന്റെ മരണം , മനു എസ് നായര്‍ , ശരീരഭാരം കുറയ്‌ക്കാന്‍ മരുന്ന് കഴിച്ചു മരിച്ചു , കട്ടപ്പന
കട്ടപ്പന| jibin| Last Modified വെള്ളി, 8 ഏപ്രില്‍ 2016 (11:51 IST)
കട്ടപ്പനയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റായ മനു എസ് നായരുടെ മരണത്തിന് കാരണം തടി കുറയ്‌ക്കാനായി ഉപയോഗിച്ചിരുന്ന ഹെർബൽ മരുന്ന്. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വരുത്തിയിരുന്ന മരുന്ന് ഉപയോഗിച്ചതുമൂലം പ്രമേഹം കൂടുകയും തുടര്‍ന്ന് മനു മരിക്കുകയുമായിരുന്നുവെന്നാണ് നിഗമനം.

സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസുകളിൽ മനു സജീവമായി പങ്കെടുത്തിരുന്നു. ഇവിടെ നിന്നും ലഭിച്ച പൊടി രൂപത്തിലുള്ള ഹെര്‍ബല്‍ മരുന്ന്
വെള്ളത്തിൽ കലക്കി കുടിക്കുകയായിരുന്നു അദ്ദേഹം. നാലു മാസമായി മുടക്കം കൂടാതെ മരുന്ന് കഴിച്ചതുകൊണ്ട് മനുവിന്റെ ശരീരഭാരം 90 കിലോ ഗ്രാമിൽ നിന്നു 52 ആയി കുറഞ്ഞു. ഇതോടെ പ്രമേഹം കൂടുകയും ചെയ്‌തു തുടര്‍ന്ന് മരിക്കുകയുമായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുകയും ഹൃദയാഘാതമുണ്ടാകുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അവശനിലയിലായ മനുവിനെ ചൊവ്വാഴ്‌ച രാത്രി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രമേഹം കൂടുതലാണെന്നും ഇന്‍സുലിന്‍ എടുക്കണമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയെങ്കിലും ആയുര്‍വേദമരുന്ന് കഴിക്കുന്നതിനാല്‍ കിടത്തിചികിത്സ തേടാതെ സ്വമനാസാലെ വീട്ടില്‍ പോകുകയാണെന്ന് ബന്ധുക്കള്‍ പറയുകയും തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങുകയുമായിരുന്നു. വീട്ടില്‍ എത്തിയതോടെ മനുവിന് അവശത കൂടുകയും വീണ്ടു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയുമായിരുന്നു.

മിമിക്രി വലിയ ഇഷ്ടമായിരുന്നു മനുവിന് തടി കൂടിയത് മാനസികമായ സമ്മര്‍ദ്ദത്തിന് വഴിയൊരുക്കി. സിനിമാ താരങ്ങളെ അവതരിപ്പിക്കാൻ ശരീരഭാരം വിലങ്ങുതടിയായത് മനുവിനെ തളര്‍ത്തുകയും പ്രതിവിധിയായി സ്വകാര്യ സ്ഥാപനത്തിന്റെ മരുന്നില്‍ ആകൃഷ്‌ടനാകുകയും മരണത്തിലേക്ക് അടുക്കുകയുമായിരുന്നു. കലാക്ഷേത്ര, കൊച്ചിൻ കലാവിസ്മയ എന്നീ ട്രൂപ്പുകൾക്കു വേണ്ടി മിമിക്രി അവതരിപ്പിച്ചിരുന്ന കലാകാരൻ കൂടിയായിരുന്നു മനു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :