തിരുവനന്തപുരം:|
AKJ IYER|
Last Modified വ്യാഴം, 23 മാര്‍ച്ച് 2017 (16:12 IST)
കാസർകോട് ജില്ലയിലെ ആരോഗ്യ വകുപ്പിൽ താത്കാലിക ജീവനക്കാരൻ മാസങ്ങളായി
ശമ്പളംലഭിക്കാത്തതിന്റെ വിഷമത്തിൽ
തൂങ്ങിമരിച്ചതായി റിപ്പോർട്ട്. തൃകരിപ്പൂർ സ്വദേശി ജഗദീഷ് എന്ന 42 കാരണാണ് കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിലെ അരിസ്റ്റോ ജംഗ്‌ഷനിലുള്ള ഓം ടൂറിസ്റ്റു ഹോമിൽ തൂങ്ങിമരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസിലെ താത്കാലിക ഹെൽത്ത് ഇൻ_സ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്ന ജഗദീഷിനെ ഒക്ടോബറിൽ പിരിച്ചുവിട്ടിരുന്നു.
പത്ത് മാസത്തെ ശമ്പള കുടിശിക കിട്ടാനുണ്ടെന്നാണ് സൂചന. രണ്ട് ലക്ഷത്തോളമുള്ള ഈ തുക ലഭിക്കാനായി ഇയാൾ സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു. തമ്പാന്നൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ച്.
2012 ലാണ് 1900 ഓളം പേരെ കരാർ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിൽ വിവിധ ജില്ലകളിലായി സ്റ്റാഫ് നേഴ്സ്, ഫാര്മസിസ്റ്, ഹെൽത്ത് ഇൻസ്‌പെക്ടർ, ലാബ് അറ്റന്ഡന്റ് എന്നീ നിലകളിൽ നിയമിച്ചത്. മാസങ്ങളായി ശമ്പളം ലഭിക്കാതായതോടെ ആയിരത്തി നാനൂറോളം പേർ സ്വയം ഒഴിവായി. മറ്റു ജീവനക്കാർ പല തവണ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ
നടത്തിയിട്ടുണ്ട്.